മരട്: വളന്തകാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സന്ദര്‍ശിച്ച് ലോകാരോഗ്യസംഘടന പ്രവര്‍ത്തകര്‍. ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷിന്റെ ഭാഗമായി പൂർണമായോ ഭാഗികമായോ പ്രതിരോധ വാക്‌സിനുകള്‍ എടുക്കാത്ത കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും അതിനു കാരണവും പ്രതിവിധിയും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വളന്തകാടെത്തിയത്. നിലവില്‍ വളന്തകാട് പി.എച്ച്‌സിയുടെ കീഴിലെ 13 ഡിവിഷന്‍ പരിശോധിച്ചപ്പോള്‍ അഞ്ച് പേരാണ് ഈ വിഭാഗത്തില്‍ കാണാന്‍ സാധിച്ചത്. ലോകാരോഗ്യ സംഘടനയുടെ ടീം ലീഡര്‍ ഡോ.റോബര്‍ട്ട് ലിന്‍ കിന്‍സ്, സൗത്ത് റീജ്യന്‍ കണ്‍സൾട്ടന്റ് ഡോ. പ്രതാപ് ചന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ പ്രതിരോധ കുത്തിവെപ്പിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായി മനസ്സിലാക്കാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു. ആര്‍.സി.എച്ച്. ഓഫിസര്‍ ഡോ.ശിവദാസ്, ഡോ ബാലു ഭാസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഹണി തോമസ്, ജിതിന്‍ കൃഷ്ണ എന്നിവര്‍ പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ചും ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍ പറമ്പില്‍, വൈസ് ചെയര്‍പേഴ്‌സൻ രശ്മി സനില്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ഡി. രാജേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ലോകാരോഗ്യ സംഘടനയുടെ സംഘം പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.