കറുകച്ചാല്‍: സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സ്‌കൂട്ടറില്‍ സഞ്ചരിച്ച സഹോദരിമാരായ മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. കറുകച്ചാല്‍ പുളിയംകുന്ന് മുണ്ടന്‍കുന്നേല്‍ റോഷന്‍ മാത്യുവാണ് (41) മരിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിച്ച ഉമ്പിടി വലിയപൊയ്കയില്‍ ആന്‍റണിയുടെ (ജിനു) മക്കളായ ഗ്ലോറിയ (14), ഗ്രേസ് (11), ഗ്ലാഡിസ് (മൂന്നര) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 7.50ഓടെ കറുകച്ചാല്‍ എന്‍.എസ്.എസ് പടി-പാലമറ്റം റോഡില്‍ പാണൂര്‍കവലയിലായിരുന്നു അപകടം. പാലമറ്റം ഭാഗത്തേക്ക് പോയ റോഷന്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ദിശയില്‍ വന്ന പെണ്‍കുട്ടികള്‍ സഞ്ചരിച്ച സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ റോഡിലേക്ക് തെറിച്ചുവീണു. ശബ്ദംകേട്ട് എത്തിയ നാട്ടുകാര്‍ ഇവരെ കറുകച്ചാല്‍ എന്‍.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റോഷന്‍ മരിച്ചു. സാരമായി പരിക്കേറ്റ ഗ്ലോറിയയെയും ഗ്രേസിനെയും മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. റോഷന്‍റെ ഭാര്യ: അമ്പിളി. മക്കള്‍: ഐശ്വര്യ, റോഷ്‌നി. കറുകച്ചാല്‍ പൊലീസ് നടപടി സ്വീകരിച്ചു. റോഷന്‍ കറുകച്ചാല്‍ പാണൂര്‍കവലയില്‍ അപകടത്തില്‍ തകര്‍ന്ന സ്‌കൂട്ടര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.