മൂവാറ്റുപുഴ: നഗരസഭയുടെ നേതൃത്വത്തില്‍ കുടുംബശ്രീ, ഐ.സി.ഡി.എസ്, ജാഗ്രത സമിതി, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ സംയുക്ത സഹകരണത്തോടെ ലതാ പാർക്കിലെ തുറന്ന വേദിയിൽ ലോക വനിത ദിനാഘോഷം സംഘടിപ്പിച്ചു. ഡോ. ആനി ഉതുപ്പാന്‍, അഡ്വ. ഷായിഷ, സി.ഡി.എസ്. ചെയർപേഴ്സൻ പി.പി. നിഷ, നഗരസഭ ശുചീകരണ തൊഴിലാളി പി.കെ. കുമാരി, തൊഴിലുറപ്പ് തൊഴിലാളി ഐഷ മക്കാര്‍, ഓട്ടോറിക്ഷാ തൊഴിലാളി ലിജിമോള്‍, വിദ്യാർഥിനി അഭിശ്രീ, പ്രഫ. ഹേമ വിജയന്‍, ഹരിത സേനാംഗം അമ്പിളി രാജന്‍, കമലമ്മ ടീച്ചര്‍, മുന്‍ കൗണ്‍സിലര്‍ ശാന്താ സുകുമാരന്‍, മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റ് സംസ്ഥാന ചാമ്പ്യന്‍ ഫെസി മോട്ടി, അംഗന്‍വാടി അധ്യാപിക സതീദേവി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ലൈല ഹനീഫ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പഴ്സൻ രാജ ശ്രീ രാജു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അജി മുണ്ടാട്ട്, പി.എം. അബ്ദുൽ സലാം, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് ആര്‍. രാകേഷ്, വാര്‍ഡ് കൗണ്‍സിലര്‍ ജോയിസ് മേരി ആന്റണി, മുനിസിപ്പല്‍ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വനിതകളുടെ സമ്മേളനം, കലാസന്ധ്യ എന്നിവ നടത്തി. തുടര്‍ന്ന് സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. മൂവാറ്റുപുഴ : മുളവൂർ എം. എസ്. എം. സ്കൂളിൽ അന്താരാഷ്ട്ര വനിത ദിനം വാർഡ് മെംബർ ഇ. എം. ഷാജി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.എം . അലി വനിത ദിന സന്ദേശം നൽകി. പ്രധാന അധ്യാപിക ഇ. എം. സൽമത്ത് സ്വാഗതം പറഞ്ഞു. ഡോക്ടർ വിജയ ലക്ഷ്മി, മൂവാറ്റുപുഴ സ്റ്റേഷനിലെ പിങ്ക് പൊലീസ് ഓഫിസർമാരായ ബിന്ദു, അജന്തി , സജന , എ. ഡി .എസ് . ചെയ്ർപേഴ്സൻ ലീലാമ, ജനറൽ ഹോസ്പിറ്റൽ ഫാർമസിസ്റ്റുകളായ സജീന, ജസ്ന തുടങ്ങിയവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.