ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മധ്യവയസ്കന്‍റെ മൃതദേഹം

ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മധ്യവയസ്കന്‍റെ മൃതദേഹം പാലാ: ഇടപ്പാടിയിൽ ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തിന്​ തൊട്ടടുത്ത വീടിനടുത്ത് കിണറ്റിലാണ് മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടത്. ഇടപ്പാടി മുല്ലശ്ശേരിയിൽ ഗിരീഷ് കുമാറാണ്​ (49) മരിച്ചത്. ഇയാളെ ഫെബ്രുവരി 27 മുതൽ കാണാതാവുകയായിരുന്നു. വീട് വാടകക്ക് എടുക്കാൻ എത്തിയവർ വീടും പരിസരവും നിരീക്ഷിക്കുന്നതിന് ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ അഗ്നിരക്ഷാ സേനയിലും പാലാ പൊലീസിലും അറിയിച്ചു. അഗ്​നിരക്ഷാസേന മൃതദേഹം കിണറ്റിൽനിന്ന്​ പുറത്തെടുത്തു. പാലാ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം കോവിഡ്​ പരിശോധനക്കുശേഷം പോസ്റ്റ്മോർട്ടത്തിന്​ മെഡിക്കൽ കോളജിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.