കുടിവെള്ളക്ഷാമം; വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു

കോതമംഗലം: നെല്ലിക്കുഴി യു.ഡി.എഫ് പാർലമെന്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു. നെല്ലിക്കുഴി പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങളും വാർഡിലെ അമ്മമാരും കുട്ടികളും അടക്കമുള്ളവർ ചേർന്നാണ് രാവിലെ 10.30 മുതൽ ഉച്ചക്ക്​ 1.30 വരെ വാട്ടർ അതോറിറ്റി ഓഫിസും പിന്നീട് എ.എക്സ്.ഇയെയും ഉപരോധിച്ചത്. കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന 15, 17, 18, 19, 21 വാർഡുകളിലെ മെംബർമാരുടെ നേതൃത്വത്തിലാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. പാർലമെന്ററി പാർട്ടി ലീഡർ എം.വി. റെജി, ഷറഫിയ ഷിഹാബ്, ഷഹന ഷരീഫ്, വൃന്ദ മനോജ്, നാസർ വട്ടേക്കാടൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്​ എം.എസ്. എൽദോസ്, നെല്ലിക്കുഴി മണ്ഡലം പ്രസിഡന്‍റ്​ അലി പടിഞ്ഞാറേച്ചാലിൽ, കെ.എം. ആസാദ്, പി.എ. ഷിഹാബ്, സത്താർ വട്ടക്കുടി, വിനോദ് കെ. മേനോൻ, ടി.പി. ഷിയാസ്, മീരാൻ അരീക്കൽ ബഷീർ ചിറങ്ങര, വാസുദേവ പണിക്കർ, ഷക്കീർ പാണാട്ടിൽ, ഷാജി കൊട്ടാരം, പി.എ. നൗഷാദ് തുടങ്ങിയവരും സമരത്തിൽ പങ്കാളികളായി. മണിക്കൂറുകൾ നീണ്ട ഉപരോധ സമരത്തിനൊടുവിൽ കോതമംഗലം സർക്കിൾ ഇൻസ്പെക്ടറുടെ മധ്യസ്ഥതയിൽ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശം ബുധനാഴ്ചതന്നെ സന്ദർശിച്ച് ഉടൻ പരിഹാരം കാണാമെന്ന എ.എക്സ്.ഇ യുടെ ഉറപ്പിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.