കാണാതായ ആൾ പാറമടയിൽ മരിച്ചനിലയിൽ

ഈരാറ്റുപേട്ട: പൂഞ്ഞാറിൽനിന്ന്​ കാണാതായ ആളെ ചെമ്മലമറ്റത്തെ പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂഞ്ഞാർ തണ്ണിപ്പാറ കിഴക്കാത്ത് തോമസി (തൊമ്മച്ചൻ -65) നെയാണ് ചെമ്മലമറ്റം കരിമ്പനോലി പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ പാറമടയിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തിടനാട് പൊലീസിൽ അറിയിക്കുകയും പൂഞ്ഞാറിൽനിന്ന്​ തോമസിന്‍റെ ബന്ധുക്കളെത്തി തിരിച്ചറിയുകയും ആയിരുന്നു. ഓർമക്കുറവുണ്ടായിരുന്ന തോമസിനെ മാർച്ച്​ മൂന്ന്​ മുതൽ കാണാതായതായി വീട്ടുകാർ ഈരാറ്റുപേട്ട പൊലീസിൽ പരാതി നൽകിയിരുന്നു. തിടനാട് എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യനും പൂഞ്ഞാർ പഞ്ചായത്ത്​ അംഗം വി.ആർ. വിഷ്ണുരാജും ചേർന്നാണ് മൃതദേഹം പാറമടയിൽനിന്ന് എടുത്തത്. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: എൽസമ്മ, മകൻ: സജി. മരുമകൾ: അലീന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.