മൂവാറ്റുപുഴ: ജല അതോറിറ്റി പമ്പ് ഹൗസിലെയും ജലശുദ്ധീകരണ പ്ലാന്റിലെയും താൽക്കാലിക ദിവസ വേതന തൊഴിലാളികൾക്ക് മൂന്നുമാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ശമ്പളമാണ് നൽകാത്തത്. ദിവസ വേതന തൊഴിലാളികളെ നിയോഗിച്ചിരിക്കുന്ന കരാറുകാർക്ക് ഇവരുടെ കൂലി നൽകിയിട്ടുണ്ടെങ്കിലും കരാറുകാർ തൊഴിലാളികൾക്ക് നൽകാത്തതാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ശമ്പളത്തിൽനിന്ന് 18 ശതമാനം ജി.എസ്.ടി പിടിക്കണമെന്ന നിർദേശവുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പമാണ് വേതനം വൈകുന്നതിനു കാരണമെന്നാണ് കരാറുകാരുടെ വിശദീകരണം. 447 രൂപയാണ് ഇവർക്ക് ദിവസക്കൂലി നശ്ചയിച്ചിരിക്കുന്നത്. ഇത് എല്ലാ മാസവുമാണ് നൽകുക. എട്ടുമണിക്കൂർ ജോലി ചെയ്യുന്ന തൊഴിലാളിക്ക് സർക്കാർ ഉത്തരവ് പ്രകാരം 730 രൂപ കൂലി നൽകണമെന്നിരിക്കെയാണ് 447 രൂപ കൂലി നിശ്ചയിച്ചിരിക്കുന്നത്. 2022 ജനുവരി മുതൽ 18 ശതമാനം ജി.എസ്.ടി കൂടി ഇവരുടെ ശമ്പളത്തിൽനിന്ന് പിടിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളത്തിൽനിന്ന് 18 ശതമാനം ജി.എസ് ടി പിടിക്കരുതെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് വ്യക്തത വരുത്തിയതിനു ശേഷമേ തൊഴിലാളികൾക്കു കൂലി നൽകുകയൂള്ളൂ എന്നാണ് കരാറുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.