കരിമുകൾ: സംസ്ഥാനത്ത് വ്യാപകമാകുന്ന കൊലപാതക - അക്രമ രാഷ്ട്രീയത്തിനും സമൂഹത്തിലെ ക്രിമിനൽവത്കരണത്തിനും വർഗീയ വിദ്വേഷ പ്രചാരണത്തിനും എതിരെ സാഹോദര്യ പ്രസ്ഥാനം രൂപവത്കരിക്കാൻ കരിമുകളിൽ നടന്ന സാഹോദര്യ സംഗമം തീരുമാനിച്ചു. കിഴക്കമ്പലത്തെ ട്വന്‍റി 20 പ്രവർത്തകൻ സി.കെ. ദീപുവിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് ദലിത് സംഘടനകളും ജനാധിപത്യ സംഘടനകളും ഗാന്ധിയൻ പ്രസ്ഥാനങ്ങളും അണിനിരന്ന സാഹോദര്യ സംഗമം സംഘടിപ്പിച്ചത്. 200ഓളം പ്രതിനിധികൾ പങ്കെടുത്തു. സണ്ണി എം. കപിക്കാട് സംഗമം ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ പ്രഫ. എം.പി. മത്തായി മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ എം.കെ. ഹരികുമാർ അധ്യക്ഷത വഹിച്ചു. കെ. സുനിൽ കുമാർ സാഹോദര്യ സന്ദേശ പ്രമേയം അവതരിപ്പിച്ചു. ദലിത് സമുദായ മുന്നണി ജനറൽ സെക്രട്ടറി അഡ്വ. പി.എ. പ്രസാദ്, വി4 പീപ്പിൾ പാർട്ടി പ്രസിഡൻറ് നിപുൺ ചെറിയാൻ, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം അധ്യക്ഷ അഡ്വ. കെ.വി. ഭദ്രകുമാരി, നെൽസൺ മാത്യു, ടി.എം. വർഗീസ്, ഡോ. മിർണ സൈമണ്‍, ഷണ്മുഖൻ ഇടയത്തേരിൽ, വി.എ. സുരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.