കാക്കനാട്: സീപോർട്ട് എയർപോർട്ട് റോഡിൽ കാക്കനാട് ഈച്ചമുക്കിന് സമീപം വാഹനാപകടം. ഇരുമ്പിന്‍റെ വലിയ പട്ടകൾ കൊണ്ടു പോവുകയായിരുന്നു ട്രെയിലർ ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് സീപോർട്ട് എയർപോർട്ട് റോഡിൽ ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിലറാണ് അപകടത്തിൽ പെട്ടത്. വാഹനത്തിന് മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തു. ഇതോടെ ലോറി ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ലോറിയിലുണ്ടായിരുന്ന ഇരുമ്പു പട്ടകൾ ഡ്രൈവറുടെ കാബിനകത്തേക്ക് തള്ളി കയറുകയായിരുന്നു. ക്യാബിന്‍റെ പിറകുവശം ചളുക്കി അകത്തേക്ക് കയറിയ ഇരുമ്പ് പട്ട ഒരടിയോളം ഉള്ളിലേക്ക് കയറിയാണ് നിന്നത്. ഡ്രൈവർക്ക് വിശ്രമിക്കാനായി ഒരുക്കിയിട്ടുള്ള ഭാഗത്താണ് ഇടിച്ചുകയറിയത് . അപകടസമയത്ത് ഇവിടെ ആരുമില്ലാതിരുന്നതിനാൽ അപായം ഒഴിവായി. അപകടത്തിന്‍റെ ആഘാതത്തിൽ ലോറിയുടെ മുൻവശത്തെ ചില്ലുകൾ തകർന്നു. വാഹനം നീക്കാൻ കഴിയാതെ വന്നതോടെ സീപോർട്ട്-എയർപോർട്ട് റോഡിൽ വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. പിന്നീട് പൊലീസും അഗ്നിരക്ഷാസേനയും എത്തി ഇരുമ്പു പട്ടകൾ മുഴുവൻ പുറത്തേക്ക് വലിച്ചു പൂർവസ്ഥിതിയിൽ ആക്കിയ ശേഷമാണ് വാഹനം മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.