കാൽകഴുകിച്ചൂട്ട് വഴിപാട്: കേസ്​ വിധി പറയാൻ മാറ്റി

കൊച്ചി: തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ ബ്രാഹ്​മണരുടെ കാൽകഴുകിച്ചൂട്ട് വഴിപാട് സംബന്ധിച്ച വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ച ഹരജി ഹൈകോടതി 18ന്​ വിധി പറയാൻ മാറ്റി. ക്ഷേത്രത്തിലെ നിവേദ്യം തയാറാക്കുന്ന തിടപ്പള്ളിക്കകത്ത് വഴിപാടെന്ന തരത്തിൽ നടക്കുന്ന ചടങ്ങ് സംബന്ധിച്ച കേസാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് പരിഗണിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.