ഏഴംകുളം തൂക്കം ദേവിഭക്തർക്ക് ദർശനപുണ്യമായി

അടൂർ: ഏഴംകുളം ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോട്​ അനുബന്ധിച്ച് വഴിപാട് തൂക്കം ദർശിച്ച് നൂറുകണക്കിന് ഭക്തർ സായൂജ്യരായി. തൂക്കക്കാർ അന്തരീക്ഷത്തിൽ പയറ്റ് മുറകൾ കാണിക്കുകയും തൂക്കവില്ല് ഉയർത്തുകയും താഴ്ത്തുകയും ചെയ്തു. വ്രതാനുഷ്ഠാനങ്ങളോടെ പരിശീലനം പൂർത്തിയാക്കിയ പയറ്റുകാരാണ് തൂക്ക വില്ലേറുന്നത്. പുത്തൻ വിളയിൽ ജി. ശിവൻ പിള്ളയുടെയും കാഞ്ഞിരിക്കൽ ആർ. ശിവൻ പിള്ളയുടെയും കീഴിലാണ് തൂക്കപ്പയറ്റ് അഭ്യാസം നടക്കുന്നത്. ഇക്കുറി 538 വഴിപാട് തൂക്കങ്ങളാണുള്ളത്. 11 പേർ കന്നി തൂക്കക്കാരാണ്. കുട്ടിയെ എടുത്തുകൊണ്ടുള്ള 158 തൂക്കങ്ങളുണ്ട്. തൂക്കം വ്യാഴാഴ്ച പുലർച്ചവരെ നീളും. PTL ADR Temple ഏഴംകുളം ദേവീക്ഷേത്രത്തിൽ ചൊവ്വാഴ്ച നടന്ന വഴിപാട് തൂക്കം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.