അനധികൃത കേബിൾ: കോർപറേഷൻ കർശന നടപടിക്ക്​

കൊച്ചി: കോർപറേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ അപകടാവസ്ഥയിലുള്ള കേബി​ൾ നീക്കം ചെയ്യാത്തതിനെതിരെ കടുത്ത നടപടിയുമായി കോർപറേഷൻ. അനധികൃതമായ കേബിളുകള്‍ നീക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ വർഷം ജൂലൈ 29ന്​ കേബിള്‍ പ്രതിനിധികള്‍ നഗരസഭ സെക്രട്ടറിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സെപ്റ്റംബർ ഒന്നിനകം അനധികൃത കേബിളുകള്‍ നീക്കാമെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍, ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനാല്‍ 15 ദിവസത്തിനകം കേബിളുകള്‍ നീക്കണമെന്ന്​ കോർപറേഷൻ സെക്രട്ടറി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നഗരസഭ അത്​ നീക്കം ചെയ്ത്​ മുഴുവന്‍ ചെലവുകളും ഉത്തരവാദികളില്‍നിന്ന് ഈടാക്കുമെന്നും അറിയിച്ചു. ബ്രോഡ്​വേ, മാർക്കറ്റ്​, പ്രസ്​ക്ലബ്​ റോഡ്​ പ്രദേശങ്ങളിൽ ഉൾപ്പെടെ കേബിളുകൾ കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും അപകടഭീഷണി ഉയർത്തുന്നുണ്ട്​. ഫുട്​പാത്തുകളിൽ താഴ്ന്നുകിടക്കുന്ന കേബിളുകൾ മൂലം നടക്കാനാകാത്ത സ്ഥിതിയാണ്​. ഇതുസംബന്ധിച്ച്​ ഒട്ടേറെ പരാതി ഉയർന്നതിനെത്തുടർന്നാണ്​ നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.