മട്ടാഞ്ചേരി: ജനാധിപത്യത്തിന്‍റെ നാലാം തൂണുകളാകേണ്ട മാധ്യമങ്ങള്‍ ആ ധർമം നിര്‍വഹിക്കുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് മന്ത്രി പി.രാജീവ്. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവമാധ്യമ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ക്യാമ്പ് 'നേരന്വേഷണം' ഫോര്‍ട്ട് കൊച്ചി ഗ്രാൻഡ് ക്യാനിയോണ്‍ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മാധ്യമങ്ങള്‍ ഏറിയ പങ്കും കോര്‍പറേറ്റുകളുടെ പിടിയിലാണെന്നും മന്ത്രി പറഞ്ഞു. കെ.ജെ. മാക്സി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടര്‍ ടി.എം. ഹര്‍ഷന്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്.സതീഷ്, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ പി.ആര്‍. ശ്രീകല, ജില്ല കോഓഡിനേറ്റര്‍ എ.ആര്‍. രഞ്ജിത്, അപര്‍ണ കാര്‍ത്തിക തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സെഷനുകളില്‍ ടൈംസ് ഓഫ് ഇന്ത്യ മുന്‍ സുരക്ഷ എഡിറ്റര്‍ ജോസി ജോസഫ്, ദ ഫെഡറല്‍ അസോസിയേറ്റ് എഡിറ്റര്‍ കെ.കെ. ഷാഹിന, ഗവ. പ്ലീഡര്‍ അഡ്വ. രശ്മിത രാമചന്ദ്രൻ, ഡോ. സുനില്‍ പി. ഇളയിടം എന്നിവർ ക്ലാസുകള്‍ നയിച്ചു. ക്യാമ്പ് ബുധനാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.