കൊച്ചി: തുറക്കാത്ത വാതിലുകള്‍ തുറക്കാനും ചുവപ്പ് നാടകള്‍ മാറാനും മാധ്യമപ്രവര്‍ത്തനം വഴിയൊരുക്കുമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി. റെജി. അക്ഷയ സംരംഭകരുടെ കൂട്ടായ്മയായ ഇ-വോയ്‌സ് ഇൻഫോ കമ്പനി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശീർഭവനിൽ നടന്ന ചടങ്ങിൽ കമ്പനി മാനേജിങ് ഡയറക്ടർ ജെഫേഴ്സൺ മാത്യു അധ്യക്ഷത വഹിച്ചു. അക്ഷയ ന്യൂസ് കേരള ചീഫ് എഡിറ്റർ സോജൻ ജേക്കബ്, കെ.കെ. സോണി ആസാദ്, വി.പി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. സ്റ്റീഫൻ ജോൺ സ്വാഗതവും എൻ.കെ. പ്രജീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.