കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് സംസ്ഥാന സമ്മേളനം ഒമ്പതിനും പത്തിനും

കൊച്ചി: കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ) 13ാം സംസ്ഥാന സമ്മേളനം ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈറ്റില എസ്.പി യോഗം സൻെറിനറി ഹാളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന്​ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വ്യവസായ മന്ത്രി പി. രാജീവ്, കൊച്ചി കോർപറേഷൻ മേയർ എം. അനിൽകുമാർ എന്നിവർ മുഖ്യാതിഥികളാകും. വാർത്ത സമ്മേളനത്തിൽ സി.ഒ.എ പ്രസിഡൻറ് എം. അബൂബക്കർ സിദ്ദീഖ്, ജനറൽ സെക്രട്ടറി കെ.വി. രാജൻ, ജനറൽ കൺവീനർ സി.ആർ. സുധീർ, മീഡിയ കൺവീനർ കെ. വിജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.