പറവൂർ: ലോക ഗ്ലോക്കോമ വാരാചരണ ജില്ലതല ഉദ്ഘാടനവും നേത്രപരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ഏഴിക്കര ചിറ്റേപറമ്പ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ഗ്ലോക്കോമ വാരാചരണം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ജോർജ് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ഗ്ലോക്കോമ നിർണയ ക്യാമ്പ് ഏഴിക്കര പഞ്ചായത്ത് പ്രസിഡൻറ് കെ.ഡി. വിൻസെന്‍റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിംന സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ മുഖ്യാതിഥിയായിരുന്നു. ജില്ല പ്രോഗ്രാം ഓഫിസറും അഡീഷനൽ ഡി.എം.ഒയുമായ ഡോ. ആർ. വിവേക് കുമാർ വിഷയാവതരണവും ഏഴിക്കര കമ്യൂണിറ്റി ഹെൽത്ത് സൻെററിലെ അസിസ്റ്റൻറ് സർജൻ ഡോ. വി.കെ. മഞ്ജു ഗ്ലോക്കോമ ബോധവത്കരണ ക്ലാസും നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്. സനീഷ്, ഏഴിക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പത്മകുമാരി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബബിത ദിലീപ്കുമാർ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. ശിവാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജെൻസി തോമസ്, ഗ്രാമ പഞ്ചായത്ത് മെംബർ കെ.എൻ. വിനോദ്, ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ, ഏഴിക്കര കമ്യൂണിറ്റി ഹെൽത്ത് സൻെറർ മെഡിക്കൽ ഓഫിസർ ഡോ.ബി. പ്രീതി, ഹെൽത്ത് സൂപ്പർവൈസർ ജെ. യൂജിൻ, ജില്ല ഒഫ്താൽമിക് കോഓഡിനേറ്റർ കെ. ലൈലകുമാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.