റോ റോ: ഇന്ന് പ്രതിഷേധ സമരം

കൊച്ചി: വൈപ്പിൻ-ഫോർട്ട്​കൊച്ചി റോറോ ജങ്കാർ സർവിസ് കാര്യക്ഷമമാക്കണമെന്ന ആവശ്യവുമായി ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 10ന് കൊച്ചി കോർപറേഷൻ ഓഫിസിന് മുന്നിൽ ജനകീയപ്രതിഷേധം സമരം നടത്തും. സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്യും. രണ്ട് ജങ്കാറുകളിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ സർവിസ് നടത്തുന്നതെന്ന് അവർ പറഞ്ഞു. ഇത് പ്രദേശത്ത് വലിയ യാത്രാബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. യാത്രാക്ലേശം പരിഹരിക്കാൻ നടപടി വേണമെന്നും അതിനായി മൂന്നാമത് ഒരു ജങ്കാർകൂടി അനുവദിക്കണമെന്നും പോൾ ജെ. മാമ്പിള്ളി ആവശ്യപ്പെട്ടു. രക്ഷാധികാരി വിക്ടർ മരക്കാശ്ശേരി, വൈസ് ചെയർമാൻ ജോസഫ് നരികുളം, സെക്രട്ടറി സെബാസ്റ്റ്യൻ തേയ്ക്കാനത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.