മട്ടാഞ്ചേരി: കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിലെ ആളൊഴിഞ്ഞുകിടക്കുന്ന പേ വാർഡ് ബുക്ക് ചെയ്യണമെങ്കിൽ സെക്ഷനിലെ ജീവനക്കാർ കനിയണമെന്നാണ് രോഗികളും ഇവരുടെ ബന്ധുക്കളും ആരോപിക്കുന്നത്. പലപ്പോഴും ഈ സെക്ഷനിലെ ജീവനക്കാരും രോഗികളും തമ്മിൽ ബുക്കിങ്ങിനെച്ചൊല്ലി ബഹളവും ഇവിടെ പതിവാണ്. സർക്കാറിലേക്ക് വരുമാനം ലഭിക്കുന്ന പേ വാർഡ് ബുക്കിങ്ങിൽ ജീവനക്കാർ താൽപര്യം കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. എല്ലാ പേ വാർഡ് റൂമുകളും പ്രവർത്തനസജ്ജമാക്കാൻപോലും ഇവർ മടിക്കുന്നതായും ആരോപണമുണ്ട്. രോഗികളോട് മാന്യമായ പെരുമാറ്റം ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്. ബന്ധപ്പെട്ട അധികൃതർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.