വനിതദിനം: കൊച്ചി മെട്രോയില്‍ ഇന്ന് സ്ത്രീകള്‍ക്ക് സൗജന്യയാത്ര

കൊച്ചി: വനിതദിനമായ ചൊവ്വാഴ്ച സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര. ഏത്​ സ്റ്റേഷനില്‍നിന്ന് ഏത്​ സ്റ്റേഷനിലേക്കും പരിധിയില്ലാതെ യാത്ര ചെയ്യാം. വനിതദിന ആഘോഷ ഭാഗമായി വിവിധ സ്റ്റേഷനുകളില്‍ വിപുലമായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ രാവിലെ 10.30ന് മെന്‍സ്ട്രുവല്‍ കപ്പ് ബോധവത്​കരണ പരിപാടിയും സൗജന്യ വിതരണവും ഉണ്ടാകും. എച്ച്.എല്‍.എല്‍, ഐ.ഒ.സി.എല്‍, കൊച്ചി മെട്രോ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള മെന്‍സ്ട്രുവല്‍ കപ്പ് സൗജന്യവിതരണം ഇടപ്പള്ളി, എം.ജി റോഡ്, ആലുവ, കളമശ്ശേരി, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, എറണാകുളം സൗത്ത്, വൈറ്റില സ്റ്റേഷനുകളിലും ഉണ്ട്​. ഉച്ചക്ക്​ 2.30ന് പത്തടിപ്പാലത്തുനിന്ന് ജെ.എല്‍.എന്‍ സ്റ്റേഷനിലേക്ക് ബ്രേക്ക് ദ ബയാസ് വിമന്‍ സൈക്ലത്തോണ്‍. വൈകീട്ട് 4.30ന് കലൂര്‍ സ്റ്റേഷനില്‍ ഫ്ലാഷ് മോബും ഫാഷന്‍ ഷോയും നടക്കും. മൂന്നുമണി മുതല്‍ ആലുവ സ്റ്റേഷനില്‍ സംഗീത വിരുന്നും മോഹിനിയാട്ടവും. നാലുമുതല്‍ ഇടപ്പള്ളി സ്റ്റേഷനിലും 5.30 മുതല്‍ ആലുവ സ്റ്റേഷനിലും കളരിപ്പയറ്റ്. 4.30ന് ഏറ്റവും കൂടുതല്‍ മെട്രോ യാത്ര നടത്തിയ വനിതക്കുള്ള സമ്മാനവിതരണം. അഞ്ചിന്​ കടവന്ത്ര സ്റ്റേഷനില്‍ എസ്.ബി.ഒ.എ സ്‌കൂള്‍ വിദ്യാർഥികള്‍ അവതരിപ്പിക്കുന്ന തെരുവുനാടകവും നൃത്താവതരണവും. 5.30ന് ജോസ് ജങ്​ഷനില്‍ കൊച്ചി മെട്രോയുടെ ആഭിമുഖ്യത്തില്‍ വനിതദിന സാംസ്‌കാരിക പരിപാടിയിൽ ക്യൂട്ട് ബേബി ഗേള്‍ മത്സരം, മ്യൂസിക്കല്‍ ചെയര്‍ മത്സരങ്ങളും സെന്‍റ്​ തെരേസാസ് കോളജ് വിദ്യാര്‍ഥിനികളുടെ മ്യൂസിക് ബാന്‍ഡും. രാവിലെ 10.30ന് കെ.എം.ആർ.എല്‍ വനിത ജീവനക്കാര്‍ക്കായി ആയുര്‍വേദ ചികിത്സാവിധികളെക്കുറിച്ചുള്ള ബോധവത്​കരണ ക്ലാസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.