മെനസ്ട്രുവല്‍ കപ്പ് വിതരണ പദ്ധതി ഉദ്ഘാടനം

കൊച്ചി: ലോക വനിത ദിനത്തി‍ൻെറ ഭാഗമായി പാര്‍ലമെന്‍റ്​ മണ്ഡലത്തില്‍ ഹൈബി ഈഡന്‍ എം.പി നടപ്പാക്കുന്ന സൗജന്യ മെനസ്ട്രുവല്‍ കപ്പ് വിതരണ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചി ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നടി പാര്‍വതി തിരുവോത്ത് നിര്‍വഹിച്ചു. ആര്‍ത്തവ ശുചിത്വ രംഗത്ത് സമഗ്ര മുന്നേറ്റം പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആകാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് പാര്‍വതി പറഞ്ഞു. മെനസ്ട്രുവല്‍ കപ്പ് ഉപയോഗിക്കുന്നതിലൂടെ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഒട്ടുമിക്ക അസൗകര്യങ്ങള്‍ക്കും ഒരു പരിധിവരെ പരിഹാരമാകും. പുരുഷന്‍മാര്‍ മികച്ച കേള്‍വിക്കാര്‍ ആകണമെന്നും സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ശാരീരിക മാനസിക പ്രയാസങ്ങളെക്കുറിച്ച് ബോധവാന്‍മാരാകണണെന്നും അവർ സൂചിപ്പിച്ചു. ഈ പദ്ധതി വേള്‍ഡ് റെക്കോഡാകുമെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു. മുന്‍ അംബാസഡര്‍ ഡോ. വേണു രാജാമണി, കുടുംബശ്രീ മിഷന്‍ അസി. ജില്ല കോഓഡിനേറ്റര്‍ എം.ബി. പ്രീതി, ജില്ല വിമന്‍ ആൻഡ്​ ചൈല്‍ഡ് ഡെവലപ്‌മെന്‍റ്​ ഓഫിസര്‍ പ്രേംന മനോജ് ശങ്കര്‍, കൊച്ചിന്‍ ഒബ്ട്രിക്റ്റ്‌സ് ആൻഡ്​ ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്‍റ്​ ഡോ. ഫെസി ലൂയിസ്, ഡോ. സുനിത ഹരീഷ്, കൊച്ചി ഐ.എം.എ പ്രസിഡന്‍റ്​ ഡോ. മരിയ വര്‍ഗീസ്, സെക്രട്ടറി ഡോ. അനിത തിലകൻ തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോക്യാപ്ഷന്‍ ലോക വനിത ദിനത്തോടനുബന്ധിച്ച് സൗജന്യ മെനസ്ട്രുവല്‍ കപ്പ് വിതരണ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചി ഐ.എം.എ ഹൗസില്‍ നടി പാര്‍വതി തിരുവോത്ത് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.