ലത മങ്കേഷ്കറിന് സംഗീത പ്രേമികളുടെ ഗാനാഞ്​ജലി

മട്ടാഞ്ചേരി: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറിന് കൊച്ചിയിലെ സംഗീത പ്രേമികൾ ചേർന്ന് ഗാനാഞ്​ജലി അർപ്പിച്ചു. കൊച്ചിയിലെ മുതിർന്ന കലാകാരൻമാരുടെ കലാസമിതിയായ സായാഹ്ന കൂട്ടത്തി‍ൻെറ നേതൃത്വത്തിൽ ഫോർട്ട്​കൊച്ചി പള്ളത്ത് രാമൻ മൈതാനിയിൽ നടന്ന ഗാനാഞ്​ജലി സംഗീത ആസ്വാദകർക്ക് നവ്യാനുഭൂതിയായി. മേയർ എം. അനിൽകുമാർ ലതാജി അനുസ്മരണ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സംഘാടക സമിതി ചെയർമാൻ കെ.ജെ. ആന്‍റണി, ജനറൽ കൺവീനർ പി.ജെ. ജോൺസൺ, പി.ഇ. ഹമീദ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എം.എച്ച്.എം. അഷറഫ് , ഷീബാ ലാൽ, പ്രിയ പ്രശാന്ത് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ഗാനാഞ്​ജലിയിൽ സിനിമ പിന്നണി ഗായകൻ അഫ്സൽ, രാജലക്ഷ്മി, ജൂനിയർ മെഹബൂബ്, പ്രകാശ് ബാബു, അഷിത, യഹിയ, സാദിഖ്, അൽക, നബില എന്നിവർ ലത പാടിയ സോളോ, ഡ്യൂയറ്റ് ഗാനങ്ങൾ ആലപിച്ചു. ചിത്രം. ഫോർട്ട്​കൊച്ചിയിൽ നടന്ന ലത മങ്കേഷ്കർ ഗാനാഞ്​ജലിയിൽനിന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.