മഹോത്സവത്തിന് ഇന്ന് തുടക്കം

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂനിയ‍ൻെറ കീഴിലെ ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിലെ കുഭപ്പൂയ മഹോത്സവം തിങ്കളാഴ്ച മുതൽ 14 വരെ നടക്കുമെന്ന് യൂനിയൻ പ്രസിഡന്‍റ്​ വി.കെ. നാരായണൻ, വൈസ് പ്രസിഡന്‍റ്​ പി.എൻ. പ്രഭ, സെക്രട്ടറി ഇൻ ചാർജ് എ.കെ. അനിൽകുമാർ, ക്ഷേത്ര കമ്മിറ്റി കൺവീനർ പി.വി. അശോകൻ എന്നിവർ പറഞ്ഞു. ഒന്നാം ദിവസം രാവിലെ 5.05ന് നിർമാല്യദർശനം, 10.20നും 11നും മധ്യേ ക്ഷേത്രം തന്ത്രി പറവൂർ രാകേഷി‍ൻെറ മുഖ്യ കാർമികത്വത്തിൽ തൃക്കൊടിയേറ്റ്. രണ്ടാം ദിവസം വൈകീട്ട്​ ഏഴിന് വിശേഷാൽ സമൂഹ ഭഗവതി സേവ, നാലാം ദിവസം പൂജകൾ പതിവുപോലെ. അഞ്ചാം ദിവസം വൈകീട്ട് രാ​ത്രി 8.30ന് ട്രാക്ക് ഗാനമേള. ആറാം ദിവസം വൈകീട്ട് അഞ്ചിന് കാവടി ഘോഷയാത്ര, രാത്രി 8.30ന് ഗാനസന്ധ്യ. എഴാം ദിവസം രാവിലെ 10.30ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്ഷേത്ര ഗോപുരസമർപ്പണം നടത്തും. എട്ടാം ദിവസം ആറാട്ട് മഹോത്സവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.