നന്മയുടെ ആൾരൂപമായിരുന്നു -കെ. ബാബു

കൊച്ചി: പാർശ്വവത്​കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി ജീവിതം നയിച്ച വ്യക്തിയായിരു​ന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന്​ കെ. ബാബു എം.എൽ.എ അനുശോചന സന്ദേശത്തിൽ പറഞ്ഞു. നന്മയുടെ ആൾരൂപമായിരുന്ന അദ്ദേഹം ദേശീയതയുടെ വക്താവും മതേതരത്വത്തി‍ൻെറ പ്രതീകവുമായിരുന്നു. സമൂഹത്തിൽ വർഗീയ ചേരിതിരുവുകൾ സൃഷ്ടിച്ച് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് മുന്നിൽ സൂഫി ഭാവം മുറുകെപ്പിടിച്ച് എല്ലാവരെയും ചേർത്തണച്ച ആത്മീയ നേതാവാണെന്നും അനുസ്​മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.