ഒരുമ കുടുംബസംഗമം നടത്തി

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ സാമൂഹിക സാംസ്കാരിക സേവന മേഖലയിൽ നിറസാന്നിധ്യമായ ഒരുമയുടെ കുടുംബസംഗമവും നിർധനർക്കുള്ള മെഡിക്കൽ റിലീഫ് കാർഡ് വിതരണവും നടത്തി. കഴിഞ്ഞ നാലുവർഷമായി കോട്ടപ്പടിയിൽ മെഡിക്കൽ റിലീഫ് കാർഡും സൗജന്യ കുടിവെള്ള വിതരണവും മുടക്കംകൂടാതെ നടത്തുന്നുണ്ട്‌. കുടുംബസംഗമം പഞ്ചായത്ത് പ്രസിഡന്‍റ്​ മിനി ഗോപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി.എ.എം. ബഷീർ, വാർഡ് മെംബർമാരായ സന്തോഷ്‌ അയ്യപ്പൻ, ഷിജി ചന്ദ്രൻ, നിതിൻ മോഹൻ, ബിജി പി. ഐസക്, ഷിഹാബ് അബ്​റാരി, സി.പി.എം ലോക്കൽ സെക്രട്ടറി ടി.എം വർഗീസ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുരേഷ് കണ്ണോത്തുകുടി, എ.എസ്. മുജീബ്, കെ.എം. അജാസ്, അമീർ പാറെക്കാട്ട്, അജാസ് തേളായിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.