കൊച്ചി: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ആവശ്യപ്പെട്ട അഫിലിയേഷൻ ഫീസ് കോളജുകൾ രണ്ട് മാസത്തിനകം നൽകണമെന്ന് ഹൈകോടതി. സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽനിന്ന് ഈടാക്കുന്ന അഫിലിയേഷൻ ഫീസ് വർധിപ്പിച്ചതും ഫിനാൻഷ്യൽ ഗാരന്‍റി ഈടാക്കുന്നതും ശരിവെച്ചാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. ഫീസ് വർധനയും ഗാരന്‍റി തുകയും ചോദ്യം ചെയ്ത് കേരള സെൽഫ് ഫിനാൻസ് എൻജിനീയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷനടക്കം നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. 2019 -20 അക്കാദമിക് വർഷം മുതൽ അഫിലിയേഷൻ ഫീസ് വർധിപ്പിച്ചെങ്കിലും 2020 -21 വർഷം കോവിഡ് കണക്കിലെടുത്ത് ഇളവ് അനുവദിച്ചിരുന്നു. ഇത് പ്രകാരമുള്ള ഫീസ് ഹരജിക്കാർ അടക്കുകയും ചെയ്തു. വർധിപ്പിച്ച ഫീസ് ആവശ്യപ്പെടാനാവില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, 2019-20ലെ ഫീസ് കുറക്കാൻ കഴിയില്ലെന്നായിരുന്നു സർവകലാശാല അറിയിച്ചത്. വർധന പ്രകാരമുള്ള തുക പിന്നീട് അടക്കണമെന്ന ഉപാധിയോടെയായിരുന്നു ഫീസിളവ് അനുവദിച്ചത്. 50 ശതമാനം കോളജുകൾ മുഴുവൻ ഫീസ് അടച്ചതായും അറിയിച്ചു. സർവകലാശാലക്ക് അഫിലിയേഷൻ ഫീസ് ഈടാക്കാനും വർധിപ്പിക്കാനും അധികാരമുണ്ടെന്ന് കോടതി വിലയിരുത്തി. അതിനാൽ, 2019 -20ലെ ഫീസ് അടക്കാൻ കോളജുകൾക്ക് ബാധ്യതയുണ്ട്. യു.ജി.സി മാനദണ്ഡപ്രകാരം 35 ലക്ഷം വരെ ഫൈനാൻഷ്യൽ ഗാരന്റിയായി ഈടാക്കാം. എന്നാൽ, സർവകലാശാല ആവശ്യപ്പെട്ട 25 ലക്ഷം രൂപയെന്ന ഫിനാൻഷ്യൽ ഗാരന്റി വർധിപ്പിക്കരുതെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.