കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ റബർ ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. പുളിമൂടന്‍ എജു പൗലോസിനെയാണ് (49) റബര്‍ തോട്ടത്തിൽ കാട്ടാന ആക്രമിച്ചത്. തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 25 ഏക്കർവരുന്ന തോട്ടത്തില്‍ ബുധനാഴ്ച രാവിലെ 6.30ഓടെ റബര്‍ വെട്ടുന്നതിനിടെയാണ് സംഭവം. പിന്നിലെത്തിയ കാട്ടാന തുമ്പിക്കൈ എജുവിന്റെ ഇടതുകാലില്‍ ചുറ്റി എടുത്തുയര്‍ത്തി ദൂരേക്ക് എറിയുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് മുന്നേ ആന അടുത്തെത്തി തുമ്പിക്കൈകൊണ്ട് വീണ്ടും തട്ടി. ആന പിന്തിരിഞ്ഞ് പോയശേഷം തെറിച്ചുപോയ മൊബൈല്‍ ഫോണ്‍ തപ്പിയെടുത്ത് സുഹൃത്തിനെ വിളിക്കുകയായിരുന്നു. നാട്ടുകാരെത്തി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇടതുകാല്‍ പിരിഞ്ഞ നിലയിലാണെങ്കിലും ഒടിവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വലതുകാലിന്റെ തുടയില്‍ ഗുരുതര ചതവുണ്ട്. വന്യമൃഗശല്യം രൂക്ഷമായ ഈ മേഖലയിൽ മാസങ്ങൾക്കുമുമ്പാണ് കാട്ടാന ആക്രമണത്തിൽ വനം വാച്ചർക്ക് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.