പെരുമ്പാവൂര്‍: രായമംഗലം പഞ്ചായത്തിലെ കീഴില്ലം-കുറിച്ചിലക്കോട് റോഡില്‍ പറമ്പിപ്പീടികക്ക് സമീപം പ്രധാന റോഡുവക്കില്‍ ഭീഷണിയായി നില്‍ക്കുന്ന വന്‍ മരം വെട്ടി മാറ്റുന്നില്ലെന്ന് പരാതി. മൂന്ന് വീടിനും ബസ് കാത്തുനില്‍പ് കേന്ദ്രത്തിനും സമീപമാണ് മരം നില്‍ക്കുന്നത്. നിരവധി തവണ പഞ്ചായത്തിലും പൊതുമരാമത്ത് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും വെട്ടിമാറ്റാന്‍ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മരം മറിഞ്ഞുവീണാല്‍ വന്‍ ദുരന്തത്തിന് ഇടയാകും. കഴിഞ്ഞ ദിവസം വെങ്ങോല ഓണംകുളത്ത് പാഴ്മരം ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് വീണ് അപകടമുണ്ടായി. കാർ തകര്‍ന്നെങ്കിലും യാത്രക്കാര്‍ രക്ഷപ്പെട്ടു. മരം വെട്ടിമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ അവഗണിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.