മുടിക്കല്‍ സ്‌കൂള്‍പടി-വല്ലം കടത്തുകടവ് റോഡ് തുറന്നു

പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ടൈല്‍ വിരിച്ച് നവീകരിച്ച മുടിക്കല്‍ സ്‌കൂള്‍പടി- വല്ലം കടത്തുകടവ് റോഡ് ജില്ല പഞ്ചായത്ത് അംഗം സനിത റഹീം ഉദ്ഘാടനം ചെയ്തു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാല്‍ ഡിയോ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം സുബൈറുദ്ദീന്‍ ചെന്താര സ്വാഗതം പറഞ്ഞു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീര്‍ തുകലില്‍, വാഴക്കുളം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എം. അബ്ദുല്‍ അസീസ്, വാഴക്കുളം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എം.എ. മുഹമ്മദ് കുഞ്ഞാമി, വാര്‍ഡ് വികസന സമിതി ജോയന്റ് കണ്‍വീനര്‍ സലീം പുത്തുക്കാടന്‍, ഷുക്കൂര്‍ പാലത്തിങ്കല്‍, എം.എം. റഹീം മൂക്കട, ഹംസ പറയന്‍കുടി, ഷാജില്‍ പാലത്തിങ്ങല്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.