സ്വർണക്കടത്ത്​ കേസ്​: കറൻസികൾ ആവശ്യപ്പെട്ട്​ ഇ.ഡി കോടതിയിൽ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട്​ പ്രതി സ്വപ്​ന സുരേഷിൽനിന്ന്​ പിടിച്ചെടുത്ത കറൻസികൾ വിട്ടുനൽകണമെന്ന്​ ആവശ്യപ്പെട്ട്​ എൻഫോഴ്സ്​മെന്റ് ഡയറക്​ടറേറ്റ് (ഇ.ഡി) കൊച്ചിയിലെ എൻ.ഐ.എ കോടതിയെ സമീപിച്ചു. എൻ.ഐ.എയാണ് ഇവരുടെ ബാഗിൽനിന്നും ബാങ്ക് ലോക്കറിൽനിന്നും ഡോളറും ഇന്ത്യൻ രൂപയും ഉൾപ്പെടെയുള്ള കറൻസികൾ പിടിച്ചെടുത്തത്. സ്വർണക്കടത്ത് സംഭവത്തിന് പിന്നിലെ കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണ ഭാഗമായാണ് പിടിച്ചെടുത്ത കറൻസികൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കോടതിയെ സമീപിച്ചത്. ഇ.ഡിയുടെ ആവശ്യത്തിൽ എതിർപ്പുണ്ടോയെന്ന് എൻ.ഐ.എയോട് കോടതി ആരാഞ്ഞു. എൻ.ഐ.എയുടെ മറുപടിക്കായി ഹരജി മാർച്ച് 18ന് പരിഗണിക്കാനായി മാറ്റി. അതിനിടെ, സ്വപ്‌നയുടെയും ഒന്നാം പ്രതി സരിത്തി​ന്‍റെയും മൊഴി എൻ.ഐ.എ രേഖപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. സ്വർണക്കടത്ത് കേസിൽ സ്വപ്​നയും സരിത്തും അടുത്തിടെ ശിവശങ്കറിനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്​തതെന്നാണ് റിപ്പോർട്ടുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.