എം.ഡി.എം.എ: നൈജീരിയൻ സ്വദേശിയെ ചോദ്യം ചെയ്യും

നെടുമ്പാശ്ശേരി: കേരളത്തിലേക്ക് എം.ഡി.എം.എ വൻതോതിൽ കൊടുത്തു വിടുന്നവരിൽ പ്രധാനിയാണ് കഴിഞ്ഞദിവസം നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിലായ നൈജീരിയൻ സ്വദേശി റെമിജുസ് എന്ന് അന്വേഷണത്തിൽ വ്യക്​തമായി. വിശദമായ ചോദ്യം ചെയ്യലിന്​ ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ നെടുമ്പാശ്ശേരിയിൽ എം.ഡി.എം.എയുമായി പിടിയിലായ രണ്ട് യുവാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരുവിൽനിന്ന്​ ഇയാൾ പിടിയിലായത്. 2016 ൽ മെഡിക്കൽ വിസയിലാണ് ഇയാൾ ഇന്ത്യയിലെത്തിയത്. 2017ൽ മയക്കുമരുന്ന് കേസിൽ ബംഗളൂരുവിൽ ജയിലിലായി. പിന്നീട് ജാമ്യത്തിലിറങ്ങി മയക്കുമരുന്ന് വിൽപന തുടരുകയായിരുന്നു. ഇയാളിൽനിന്ന്​ പതിവായി മയക്കുമരുന്ന് വാങ്ങിയിരുന്ന ചിലരുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്​. ഇവരിലേക്കും അന്വേഷണം നീളുന്നുണ്ട്. ബംഗളൂരുവിലെ ഇയാളുടെ ഫ്ലാറ്റിലെ ലാബിലാണ്​ ലഹരിമരുന്ന്​ നിർമിച്ചിരുന്നത്. ഒളിവിൽ പോകാനിടയുള്ളതിനാൽ ജാമ്യം അനുവദിക്കുന്നതിനെയും പൊലീസ് കോടതിയിൽ എതിർക്കും. ഇയാൾ മറ്റേതെങ്കിലും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാൻ കേന്ദ്ര നാർകോട്ടിക് കൺട്രോൾ ബ്യൂറോയിൽനിന്ന്​ വിവരം ശേഖരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.