ഇടപ്പള്ളി ലഹരിക്കച്ചവടം: എം.ഡി.എം.എ എത്തിച്ചത്​ ബംഗളൂരു മലയാളിയെന്ന്​ സൂചന

കൊച്ചി: ഇടപ്പള്ളി മാമംഗലത്ത് ഹോട്ടൽമുറിയെടുത്ത് ലഹരിക്കച്ചവടം നടത്തിയ സംഘത്തിന് എം.ഡി.എം.എ എത്തിച്ചുനൽകിയത് ബംഗളൂരു മലയാളിയെന്ന് സൂചന. കേസിൽ എക്​സൈസ്​ സംഘത്തിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്​. അറസ്റ്റിലായ പ്രതികളിലൊരാളുടെ സുഹൃത്താണ്​ ലഹരി എത്തിച്ചത്​ നൽകിയത്​. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തപ്പോഴാണ് ഇടനിലക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ബംഗളൂരുവിൽനിന്ന് മുങ്ങിയ ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്​ സംഘം. ബംഗളൂരുവിൽനിന്ന്​ എം.ഡി.എം.എ വാങ്ങി ബസ് മാർഗം കേരളത്തിലെത്തിച്ചുകൊടുക്കുന്നതാണ്​ രീതി. ഈ മാസം 15നാണ് ഹോട്ടൽ മുറിയിൽനിന്ന് യുവതിയടക്കം എട്ടംഗ സംഘത്തെ സംസ്ഥാന എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേർന്ന് പിടികൂടുന്നത്. 56 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. ആലപ്പുഴ കാർത്തികപ്പള്ളി ശ്യാം നിവാസ് വീട്ടിൽ ശരത് (33), കൊല്ലം മുഖത്തല ഷമീന മൻസിൽ വീട്ടിൽ തൻസില (24), കൊല്ലം മൈനാഗപ്പള്ളി കാവിൽ വീട്ടിൽ ഷിബു ലത്തീഫ് (37), കൊല്ലം തൊടിയൂർ ദാറുൽ മില്ലത്ത് വീട്ടിൽ ജുബൈർ (29) എന്നിവരാണ് മറ്റ് പ്രതികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.