ശിവരാത്രി: ട്രെയിനിന്​ സ്​റ്റോപ് അനുവദിച്ചു

കൊച്ചി: ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് നിലമ്പൂർ റോഡ്-കോട്ടയം പ്രതിദിന എക്സ്​പ്രസ് ട്രെയിനിന് വിവിധയിടങ്ങളിൽ പ്രത്യേക സ്റ്റോപ് അനുവദിച്ചു. ചൊവ്വാഴ്ച നിലമ്പൂരിൽനിന്ന് പുറപ്പെടുന്ന 16325 നമ്പർ ട്രെയിനിന് മുള്ളൂർക്കര (5.20), ഒല്ലൂർ (5.52), നെല്ലായി (6.17), ഡിവൈൻ നഗർ (6.36), കൊരട്ടി അങ്ങാടി (6.40), ചൊവ്വര (6.58) എന്നിങ്ങനെയാണ് വിവിധ സ്റ്റോപ്പുകളിൽ നിർത്തുന്ന സമയം. ബുധനാഴ്ച കോട്ടയത്തുനിന്ന് നിലമ്പൂരിലേക്ക് പുറപ്പെടുന്ന 16326 നമ്പർ ട്രെയിനിന് ചൊവ്വര (7.17), കൊരട്ടി അങ്ങാടി (7.33), ഡിവൈൻ നഗർ (7.38), നെല്ലായി (7.58), ഒല്ലൂർ (8.15), മുള്ളൂർക്കര (9.00) എന്നിവിടങ്ങളിൽ നിർത്തും. ഒരു മിനിറ്റാണ് ട്രെയിൻ നിർത്തുന്ന സമയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.