അങ്കമാലി: റോജി എം. ജോണ്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 20 ലക്ഷം ചെലവിട്ട് മൂക്കന്നൂര്‍ പഞ്ചായത്തിലെ 12ാം വാര്‍ഡ് വട്ടേക്കാട് നിര്‍മിച്ച അംഗൻവാടി ബുധനാഴ്ച തുറക്കും. അങ്കമാലി ഫിസാറ്റ് സൗജന്യമായി നല്‍കിയ സ്ഥലത്ത് ഫിസാറ്റ് സ്ഥാപക ചെയര്‍മാന്‍ പി.വി. മാത്യുവിന്‍റെ സ്മാരകമായാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. രാവിലെ 10ന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. EA ANKA 01 ANGANAWADY മൂക്കന്നൂര്‍ വട്ടേക്കാട് നിര്‍മിച്ച 75ാം നമ്പര്‍ അംഗൻവാടി കെട്ടിടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.