സൈക്കിൾ മറിഞ്ഞ് പരിക്കേറ്റ വിദ്യാർഥിനി മരിച്ചു

കട്ടപ്പന: സൈക്കിൾ നിയന്ത്രണംവിട്ട് മറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു. കട്ടപ്പന കാഞ്ചിയാർ പേഴുംകണ്ടം കുന്നത്ത് പൗലോസ് മാത്യുവിന്റെ മകൾ ജോബീറ്റയാണ്​ (18) മരിച്ചത്. കോട്ടയത്ത്​ സ്വകാര്യ സ്ഥാപനത്തി​ൽ പഠിക്കുകയാണ്​. ശനിയാഴ്ച ഉച്ചക്ക്​ ഒന്നരയോടെ വീടിനുസമീപമാണ് അപകടം. ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് സൈക്കിൾ മറിഞ്ഞതോടെ ജോബീറ്റ കല്ലിൽ തലയിടിച്ച് വീണു. കട്ടപ്പന താലൂക്ക്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയിലെ പരിക്ക് ഗുരുതരമായതിനാൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. കട്ടപ്പന പൊലീസ് കേസെടുത്തു. സംസ്കാരം ചൊവ്വാഴ്ച 10.30ന് കാഞ്ചിയാർ പേഴുകണ്ടം സെന്‍റ്​ ജോസഫ് പള്ളി സെമിത്തേരിയിൽ. മാതാവ്​: ജാൻസി. സഹോദരങ്ങൾ: ജോജി, ജോബി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.