മട്ടാഞ്ചേരി: വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കുരുവികളുടെ സംരക്ഷണം ലക്ഷ്യം വെച്ച് ജൈൻ ഫൗണ്ടേഷൻെറ നേതൃത്വത്തിൽ കുരുവികൾക്ക് കൂടൊരുക്കുന്നതിനായി വിദ്യാർഥികൾക്ക് സൗജന്യമായി കുരുവി മൺകുടുകൾ നൽകി. വിദ്യാർഥികളിൽ പറവ സ്നേഹം വളർത്തുന്നതിനായി അവരുടെ വീടുകളിൽ സ്ഥാപിക്കുന്നതിനായാണ് നൽകുന്നത്. ഒപ്പം അന്തരീക്ഷ ചൂട് വർധിച്ചു കൊണ്ടിരിക്കുന്നതിനാൽ പറവകളുടെ ദാഹമകറ്റാൻ മൺകലങ്ങളും സൗജന്യമായി വിതരണം ചെയ്തു. തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്‍റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ വിതരണോദ്ഘാടനം നിർവഹിച്ചു . ജൈൻ ഫൗണ്ടേഷൻ ഡയറക്ടർ മുകേഷ് ജൈൻ അധ്യക്ഷത വഹിച്ചു. കവിയത്രി സുൽഫത്ത് ബഷീർ, ഗുജറാത്തി എഴുത്തുകാരി പ്രതിമ ആഷർ എന്നിവർ പക്ഷികളെ കുറിച്ച് എഴുതിയ കവിതകൾ വിദ്യാർഥികൾക്കായി ചൊല്ലി കൊടുത്തു. കൗൺസിലർ ഷീബ ഡുറോം, എസ്.ഐ സനൽകുമാർ, കൊച്ചി മുസ്രിസ് ബിനാലേ കോഓഡിനേറ്റർ ബോണി തോമസ് , എം.എം.സലീം എന്നിവർ സംസാരിച്ചു. നൂറോളം വിദ്യാർഥികൾക്ക് കൂടുകളും കലങ്ങളും നൽകി. ചിത്രം. വിദ്യാർഥികൾക്ക് കുരുവി കൂടുകൾ നൽകുന്ന പദ്ധതി സിസ്റ്റർ ലിസി ചക്കാലക്കൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.