എടവനക്കാട്: കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം തിങ്കളാഴ്ച മുതൽ മാർച്ച് ഏഴുവരെ ആഘോഷിക്കും. തിങ്കളാഴ്ച രാത്രി എട്ടിന് ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് ഈശനൻ നമ്പൂതിരിപ്പാടിൻെറ കാർമികത്വത്തിൽ കൊടിയേറ്റും. ഒന്നുമുതൽ ആറുവരെ ദിവസവും രാവിലെ എട്ടിന് ശീവേലി, രാത്രി 8.30ന് വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. മാർച്ച് രണ്ടിന് എടവനക്കാട് പള്ളിയാരിക്കൽ ക്ഷേത്രത്തിലേക്കും മൂന്നിന് അയ്യമ്പിള്ളി ശിവക്ഷേത്രത്തിലേക്കും ഇറക്കിയെഴുന്നള്ളിപ്പും അഞ്ചിന് തെക്കും ആറിന് വടക്കും ചേരുവാരങ്ങൾ വൈകീട്ട് 5.30ന് വേലയും നടത്തും. താലപ്പൊലി ദിവസമായ നാലിന് രാവിലെ എട്ടിന് പഞ്ചാരിമേളത്തോടെയുള്ള ശീവേലി, വൈകീട്ട് നാലിന് തെക്കും വടക്കും ചേരുവാരങ്ങൾ നടത്തുന്ന പഞ്ചവാദ്യം ചോറ്റാനിക്കര നന്ദപ്പ മാരാരും ചോറ്റാനിക്കര സുഭാഷും നയിക്കും. 6.30ന് പാണ്ടിമേളം. പെരുവനം കുട്ടൻ മാരാർ (വടക്കേ ചേരുവാരം), ചെറുശ്ശേരി കുട്ടൻ മാരാർ (തെക്കേ ചേരുവാരം) എന്നിവർ നയിക്കും. പുലർച്ച രണ്ടിന് ഇരുചേരുവാരങ്ങളുടെയും എഴുന്നള്ളിപ്പ്, മാർച്ച് ഏഴിന് പുലർച്ച നാലിന് ചൂട്ടുപടയണി, എട്ടിന് കൊടിയിറക്കം, തുടർന്ന് ആറാട്ടെഴുന്നള്ളിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.