വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

പറവൂർ: ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ ഇൻഡസ് ഇൻഡ് ബാങ്ക്, സി.ഐ.ഐ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്ക്​ സൗജന്യ . എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വി.എ. പ്രഭാവതി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ സജി നമ്പിയത്ത്, പ്രിൻസിപ്പൽ ജാസ്മിൻ, എച്ച്.എം ദീപ്തി, പി.ടി.എ പ്രസിഡൻറ് ഇന്ദു അമൃതരാജ്, വൈസ് പ്രസിഡൻറ് ജലീൽ, സമാജം സെക്രട്ടറി സജീവൻ, ശ്യം ലാൽ, ജേക്കബ്, ഡോ. ആൽവിൻ, സജിത എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത 712 വിദ്യാർഥികൾക്ക് കോവാക്‌സിൻ നൽകി. പടം EA PVR vaccination camp 1 പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടികൾക്ക്​ സംഘടിപ്പിച്ച സൗജന്യ വാക്‌സിനേഷൻ ക്യാമ്പ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.