പൈപ്പ് പൊട്ടി; രണ്ട് പഞ്ചായത്തുകളിൽ കുടിവെള്ളം മുടങ്ങി

ആലുവ: ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് രണ്ട് പഞ്ചായത്തുകളിൽ കുടിവെള്ളം മുടങ്ങി. മുപ്പത്തടം ജല ശുദ്ധീകരണശാലയിൽനിന്ന് കുന്നേൽപള്ളി ജല സംഭരണിയിലേക്കുള്ള 250 എം.എം എ.സി കുടിവെള്ള പൈപ്പ്​ ലൈനാണ്​ ശനിയാഴ്ച വൈകീട്ട് പൊട്ടിയത്. ഇതുമൂലം കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലാണ് കുടിവെള്ള വിതരണം തടസ്സപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ടോടെ ജലവിതരണം പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ക്യാപ്ഷൻ ea yas8 pipe potal ശനിയാഴ്ച പൊട്ടിയ കുന്നേൽപള്ളി ജലസംഭരണിയിലേക്കുള്ള പൈപ്പ്​ നന്നാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.