ജീവകാരുണ്യരംഗം കൂടുതൽ സജീവമാകണം -എ.എസ്.പി

ആലുവ: ജീവകാരുണ്യരംഗം കൂടുതൽ സജീവമാകണമെന്ന് എ.എസ്.പി കെ. ലാൽജി. കോറയുടെ 58ാം മരുന്നുപെട്ടി ആലുവ പ്രൈവറ്റ് ബസ് ടെർമിനലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നസീർ കരിപ്പായി നൽകിയ മരുന്നുകൾ പെട്ടിയിൽ നിക്ഷേപിച്ചുകൊണ്ടാണ് എ.എസ്.പി ഉദ്ഘാടനം നിർവഹിച്ചത്. കോറ പ്രസിഡന്‍റ്​ പി.എ. ഹംസക്കോയ അധ്യക്ഷത വഹിച്ചു. ലത്തീഫ് പൂഴിത്തറ, പി.ബി. സത്താർ, മുഹമ്മദ് സാദിഖ്​, അക്ബർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ. ജയപ്രകാശ് സ്വാഗതവും മാധവൻകുട്ടി നായർ നന്ദിയും പറഞ്ഞു. ക്യാപ്ഷൻ ea yas6 med box കോറയുടെ 58ാം മരുന്നുപെട്ടി ആലുവ പ്രൈവറ്റ് ബസ് ടെർമിനലിൽ എ.എസ്.പി കെ. ലാൽജി ഉദ്ഘടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.