പറവൂർ: സി.പി.എം സംസ്ഥാന സമ്മേളന പ്രചാരണാർഥം ഓട്ടോ-ടാക്സി വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ . സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് ടി.ആർ. ബോസ് ഫ്ലാഗ്ഓഫ് ചെയ്തു. പി.ആർ. പ്രസാദ്, സി.ആർ. ബാബു, കെ.ഇ. രാമകൃഷ്ണൻ, കെ.ജെ. ഹരിലാൽ എന്നിവർ നേതൃത്വം നൽകി. ഹിതപരിശോധന സഹായസമിതി രൂപവത്കരിച്ചു പറവൂർ: കേരള ജല അതോറിറ്റിയിൽ മാർച്ച് 15ന് നടക്കുന്ന യൂനിയനുകളുടെ ഹിതപരിശോധനയുടെ ഭാഗമായി കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) പറവൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന സംഘടനകളുടെ സഹായ സമിതി രൂപവത്കരിച്ചു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് കെ.എസ്. ഷീബ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.സി. രാജീവ്, കെ.എസ്. പ്രമോദ്, വി.ബി. ഹെലോഷ്യ, പി.എസ്. ചിത്തരഞ്ജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.സി. രാജീവ് (ചെയ.), എ. അരുൺകുമാർ (കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.