കൊച്ചി: സമ്പന്നരെ അതിസമ്പന്നരാക്കുകയും ദരിദ്രരെ പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന രീതിയാണ് ഉദാരവത്കരണം കൊണ്ടുണ്ടായതെന്നും ഇതിന് ബദലായി ക്ഷേമരാഷ്ട്ര സങ്കൽപത്തിലുള്ള സാമ്പത്തിക നയങ്ങൾ ഉയർത്തിക്കൊണ്ട് വരണമെന്നും എഫ്.ഐ.ടി.യു ദേശീയ പ്രസിഡന്‍റ് റസാഖ് പാലേരി. എറണാകുളം മെക്ക ഹാളിൽ ചേർന്ന എഫ്.ഐ.ടി.യു സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്‍റ് ജ്യോതിവാസ് പറവൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തസ്ലീം മമ്പാട്, ട്രഷറർ ഉസ്മാൻ മുല്ലക്കര, വൈസ് പ്രസിഡന്‍റ് മോഹൻ സി. മാവേലിക്കര, സെക്രട്ടറി പി.ജെ. ഷാനവാസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സമാപന സമ്മേളനം വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. സദഖത്ത് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം.എച്ച്. മുഹമ്മദ് നന്ദി പറഞ്ഞു. ജില്ല സെക്രട്ടറി നൗഷാദ് ശ്രീമൂലനഗരം, റഹീം കുന്നത്ത്, ജബ്ബാർ, അഷറഫ് രാജ, അനസ് ചാലക്കൽ, അസീസ് മുപ്പത്തടം, ഷംല നസീർ, ജമീല സുലൈമാൻ, ഇക്ബാൽ എറണാകുളം എന്നിവർ നേതൃത്വം നൽകി. EKG fitu: എറണാകുളത്ത് എഫ്.ഐ.ടി.യു സംസ്ഥാന നേതൃസംഗമം ദേശീയ പ്രസിഡന്‍റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.