റിട്ട. എസ്​.ഐ വീട്ടിൽ മരിച്ച നിലയിൽ

കിടങ്ങൂർ: റിട്ട. എസ്​.ഐയെ വീട്ടിൽ മരിച്ചനിലയിൽ ക​ണ്ടെത്തി. കിടങ്ങൂർ മൂന്നുതോട് കോഴിതുരുത്തിൽ ഫിലിപ്പ് ജോർജാണ് ​(റോയി -60) മരിച്ചത്​. കോഴിക്കോട് സിറ്റി ട്രാഫിക്കിൽനിന്നാണ്​ ഫിലിപ്പ് എസ്.ഐയായി വിരമിച്ചത്​. ശനിയാഴ്ച രാത്രിയാണ്​ റോയിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടുവർഷം മുമ്പാണ് വിരമിച്ചത്. തുടർന്ന് കിടങ്ങൂർ മൂന്ന് റോഡിലുള്ള വീട്ടിൽ താമസിച്ചു വരുകയായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. കിടപ്പുമുറിയിലെ ലൈറ്റ് തെളിഞ്ഞു കിടക്കുന്നതുകണ്ട് സമീപത്ത് താമസിക്കുന്ന സഹോദരൻ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരം അറിയിക്കുകയും തുടർനടപടി സ്വീകരിക്കുകയായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. റോയിയുടെ ഭാര്യ മുരിക്കാശ്ശേരി തോട്ടത്തിൽ കുടുംബാംഗമായ മേരി ബിഹാറിൽ നഴ്സാണ്. മക്കൾ: ഗ്രീഷ്മ (ബംഗളൂരു), ഗ്രേസൻ (ആന്ധ്ര). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക്​ 2.30ന് കിടങ്ങൂർ സെന്‍റ് മേരീസ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.