വാരപ്പെട്ടിയില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്​ തുറന്നു

കോതമംഗലം: വാരപ്പെട്ടിയിലെ സപ്ലൈകോ മാവേലി സ്‌റ്റോറി‍ൻെറയും ചേലാട് മില്ലുംപടിയില്‍ പ്രവര്‍ത്തനം ആരംഭിച്ച സപ്ലൈകോ മാവേലി സൂപ്പര്‍ സ്‌റ്റോറി‍ൻെറയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിൽ നിര്‍വഹിച്ചു. മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷത വഹിച്ചു. സപ്ലൈകോ മാനേജിങ്​ ഡയറക്ടർ സഞ്ജീവ്​ പട്ജോഷി സ്വാഗതം പറഞ്ഞു. വാരപ്പെട്ടിയിൽ നടന്ന ചടങ്ങില്‍ ആന്‍റണി ജോണ്‍ എം.എല്‍.എ ഭദ്രദീപം തെളിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ പി.കെ. ചന്ദ്രശേഖരന്‍ നായർ ആദ്യവില്‍പന നടത്തി. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീര്‍, വൈസ് പ്രസിഡന്‍റ്​ നിസാമോള്‍ ഇസ്മായില്‍, ബിന്ദു ശശി, ജില്ല പഞ്ചായത്ത് മെംബര്‍ റാണിക്കുട്ടി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. ചേലാട് നടന്ന ചടങ്ങില്‍ ആന്‍റണി ജോണ്‍ എം.എല്‍.എ ഭദ്രദീപം തെളിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ സിന്ധു ഗണേശ് ആദ്യ വില്‍പന നടത്തി. കൗൺസിലർമാരായ എൽദോസ് പോൾ, കെ.എ. നൗഷാദ്, സിജോ വർഗീസ്, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ കെ.എ. ജോയ്, എ.കെ. ശിവൻ, എം.എസ്. എൽദോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. EM KMGM 1 varappetty വാരപ്പെട്ടിയിൽ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടന ചടങ്ങില്‍ ആന്‍റണി ജോണ്‍ എം.എല്‍.എ ഭദ്രദീപം തെളിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.