പായിപ്ര സർക്കാർ യു.പി സ്കൂളിനെ ഹൈടെക് ആക്കണം -സി.പി.ഐ

മൂവാറ്റുപുഴ: സാധാരണക്കാരായ കുടുംബങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന പായിപ്ര സർക്കാർ യു.പി സ്കൂളിനെ ഹൈടെക് ആക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്‍റ്​ എൻ. അരുൺ, ജി. മോട്ടിലാൽ, സി.പി.ഐ പായിപ്ര ലോക്കൽ സെക്രട്ടറി കെ.കെ. ശ്രീകാന്ത്, കെ.എസ്. ദിനേശ്, വി.എ. നൗഷാദ്, പഞ്ചായത്ത്​ അംഗം സക്കീർ ഹുസൈൻ, എന്നിവർ സംസാരിച്ചു. എം.എ. സെയ്ത്​ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ടി.എം. ഷെബീർ (സെക്ര), സി.എം. അന്ത്രു (അസി. സെക്ര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.