ജലക്ഷാമം രൂക്ഷം; കര്‍ഷകര്‍ ആശങ്കയില്‍

പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ജലക്ഷാമം പരിഹരിക്കാൻ നടപടികള്‍ ഊര്‍ജിതമാക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് ഭൂമിയുടെ അവകാശികള്‍ കാര്‍ഷിക കൂട്ടായ്മ ആവശ്യപ്പെട്ടു. പെരിയാര്‍വാലി കനാലില്‍നിന്നുള്ള വെള്ളം തുറന്നുവിടാന്‍ വൈകുന്നതിനാല്‍ കണ്ടന്തറയിലെ കളത്തിപ്പാടത്ത് കാര്‍ഷിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചെയ്തുകൊണ്ടിരിക്കുന്ന നെല്‍കൃഷിയുടെ നിലനില്‍പ് അവതാളത്തിലാണ്. ഇക്കാര്യത്തില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്ന് ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. പി.എസ്. ഷഫീഖ്​ അധ്യക്ഷത വഹിച്ചു. സമദ് അബൂബക്കര്‍, പി.കെ. സുനീര്‍, സി.എ. സിറാജ്, കെ.ഇ. അന്‍സാര്‍, പി.എം. ഫൈസല്‍, എം.പി. താഹ, താരിഖ് അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.