പാറ വീണ് തൊഴിലാളി മരിച്ചു ഈരാറ്റുപേട്ട: പാറമടയിലുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. തമിഴ്‌നാട് തേനി ആണ്ടിപ്പെട്ടി സ്വദേശി ചിലമ്പരശനാണ്(ചിലമ്പ് -38) മരിച്ചത്. പാറക്കല്ല് ശരീരത്തിൽ പതിക്കുകയായിരുന്നു. ചിലമ്പിനൊപ്പം ജോലി ചെയ്തിരുന്ന തേനി ആണ്ടിപ്പെട്ടി സ്വദേശിയായ അലക്‌സ് കാലിന് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചേന്നാടിന് സമീപത്തെ പാറമടയിലായിരുന്നു അപകടം. പാറ പൊട്ടിച്ചതിനുശേഷം കല്ല് യന്ത്രമുപയോഗിച്ച് ഇളക്കിമാറ്റുന്നതിനിടെ ദിശമാറി ഇവരുടെ ദേഹത്ത് പതിക്കുകയായിരുന്നു. പാറമടയുടെ താഴ്ഭാഗത്ത് തമര് അടിക്കുകയായിരുന്നു ചിലമ്പും അലക്‌സും. ഉടൻ ഇവരെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചിലമ്പ് മരിച്ചു. പടം ചിലമ്പരശൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.