യുദ്ധത്തിനെതിരെ സംഗീതപ്രതിരോധവുമായി ചാൾസ്‌

കൊച്ചി: ലേകമെങ്ങും നാശം മാത്രം വിതക്കുന്ന യുദ്ധങ്ങൾക്കെതിരെ സംഗീതപ്രതിരോധം തീർത്ത്‌ ചാൾസ്‌ ആന്‍റണി. സി.പി.എം സംസ്ഥാന സമ്മേളന ഭാഗമായി ഹൈകോടതി ജങ്‌ഷനിലെ വഞ്ചി സ്‌ക്വയറിൽ (കെ.പി.എ.സി ലളിത നഗർ) അവതരിപ്പിച്ച സംഗീതനിശയിലാണ്‌ ചാൾസ്‌ യുദ്ധത്തിനെതിരെയുള്ള സന്ദേശം പകർന്നത്‌. ലോകപ്രശസ്ത ബീറ്റിൽസ്‌ ഗായകസംഘത്തിലെ ജോൺ ലെന‍ൻെറ 'ഇമാജിൻ' ഗാനമാണ്‌ പാടി യുദ്ധക്കെടുതികളെക്കുറിച്ച്‌ ജനങ്ങളെ ഓർമിപ്പിച്ചത്‌. ഗിറ്റാറിന്റെയും മൗത്ത്‌ ഓർഗന്റെയും അകമ്പടിയോടെയാണ്‌ ഗാനങ്ങൾ അവതരിപ്പിച്ചത്‌. സ്‌പാനിഷ്‌, ക്യൂബൻ, ‌ഇറ്റാലിയൻ, പോർചുഗീസ്‌ ഗാനങ്ങളും സദസ്സിന്‌ ലോകോത്തര സംഗീതത്തി‍ൻെറ ആസ്വാദനം നൽകി. മറഡോണയുടെ ഇന്ത്യൻ സന്ദർശനങ്ങളിൽ അദ്ദേഹത്തിനൊപ്പം പല വേദികളിൽ പാടിയ ആളാണ്‌ ചാൾസ്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.