കൊച്ചി: പുന്നപ്ര വയലാറിൽ അരങ്ങേറിയ വീറുറ്റ തൊഴിലാളി സമരത്തിന്‍റെ നേർകാഴ്ച ഒരുക്കി സി.പി.എം സംസ്ഥാന സമ്മേളനനഗറിലെ ചരിത്ര പ്രദർശനം. വാരിക്കുന്തവുമായി എതിരിടുന്ന തൊഴിലാളികളും തോക്കുമായി അടിച്ചമർത്തുന്ന പൊലീസും അണിനിരക്കുന്ന ജീവൻ തുടിക്കുന്ന ശിൽപങ്ങളാണ് ഒരുക്കിയത്. ഞായറാഴ്ച വൈകീട്ട് തുറന്ന പ്രദർശനം കാണാൻ ജനത്തിരക്കുമേറി. പാലിയം സമരം, എ.കെ.ജി, മാര്‍ക്‌സ്-എംഗല്‍സ്-ലെനിന്‍ ശിൽപങ്ങളും നഗരിയിലുണ്ട്. ശെല്‍വരാജാണ് പുന്നപ്ര-വയലാര്‍ ശിൽപം ഒരുക്കിയത്. പ്രേമന്‍ കുഞ്ഞിമംഗലം എ.കെ.ജിയുടെയും ശ്യാം മാര്‍ക്‌സ്-എംഗല്‍സ്-ലെനിന്‍ എന്നിവരുടെയും ശിൽപങ്ങൾ തീർത്തു. ശ്രീനിവാസന്‍ അടാട്ടാണ് പാലിയം സമരശിൽപി. ശീലാല്‍, ബിനേഷ്, ഹരി, റിനേഷ് എന്നിവരും പങ്കെടുത്ത് ആറുദിവസം കൊണ്ടാണ് ശിൽപങ്ങള്‍ തയാറാക്കിയത്. പോളിഫോം, മെറ്റല്‍പൊടി എന്നിവ ഉപയോഗിച്ചാണ് ജീവസ്സുറ്റ മാര്‍ക്‌സ്-എംഗല്‍സ് -ലെനിന്‍ ശിൽപം നിര്‍മിച്ചത്. ആനന്ദക്കുട്ടനാണ് പ്രദര്‍ശനം സംവിധാനം ചെയ്തത്. പത്തനാട് ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂള്‍ അധ്യാപിക ഡോ. രേണു പ്രദര്‍ശന വിഷയങ്ങളുടെ ഗവേഷണവും രചനയും നിര്‍വഹിച്ചു. ചിത്രങ്ങൾ: അഷ്കർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.