കൊച്ചി: റെയിൽവേ ട്രാക്കിൽ അഞ്ജാതൻ കയറ്റിവെച്ച ഹോളോബ്രിക്സ് ഗുഡ്സ് ട്രെയിൽ തട്ടിത്തെറിപ്പിച്ചു. സിമൻറ് കട്ട പൊടിഞ്ഞുപോയതിനാൽ അപകടം ഒഴിവായി. പൊന്നുരുന്നി ഭാഗത്തുനിന്ന് അമ്പലമുകളിലേക്ക് ഗുഡ്സ് ട്രെയിനുകൾ പോകുന്ന പാതയിൽ ശനിയാഴ്ച പുലർച്ച രണ്ടരയോടെയായിരുന്നു സംഭവം. കൊച്ചിൻ റിഫൈനറിയിൽ എണ്ണ ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പെറ്റ്കോക്ക് കയറ്റിയെത്തിയ ഗുഡ്സ് ട്രെയിൻ ലോഡ് ഇറക്കി മടങ്ങുമ്പോഴായിരുന്നു സംഭവം. ട്രെയിൻ സിമന്‍റ് കട്ടയിൽ തട്ടിയത് ശ്രദ്ധയിൽപെട്ട ലോക്കോപൈലറ്റ് വിവരം റെയിൽവേ അധികൃതരെ അറിയിച്ചു. ഉടൻതന്നെ ആർ.പി.എഫ് എസ്.പി ഗോപകുമാറിൻെറ നേതൃത്വത്തിലെ സംഘം സ്ഥലത്തെത്തി. പിന്നാലെ ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി. സമീപത്തെ നിർമാണം നടക്കുന്ന വീട്ടിലേക്കാണ് ഡോഗ് സ്ക്വാഡിലെ നായ് പോയത്. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. സമഗ്ര അന്വേഷണം നടത്തുമെന്ന് ആർ.പി.എഫ് അറിയിച്ചു. സമീപത്തെ സി.സി ടി.വി കാമറകളെല്ലാം പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.