മുളന്തുരുത്തി: കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന ഭിന്നശേഷിക്കാർക്ക് സൗജന്യ ഉപകരണങ്ങൾ നൽകാനുള്ള മെഡിക്കൽ അസസ്മെന്റ് ക്യാമ്പ് ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് അസീസി ചർച്ച് ഹാളിൽ 25ന് നടക്കുമെന്ന് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ അറിയിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽപെട്ട 13 വാർഡിലെ ഗുണഭോക്താക്കളും ഈ ക്യാമ്പിൽ പങ്കെടുക്കണം. 40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷി ഉണ്ട് എന്ന സർട്ടിഫിക്കറ്റ് കെയിലുള്ളവർ, ബി.പി.എൽ. വിഭാഗത്തിൽപെട്ടവർ, 15,000 രൂപയിൽ കൂടുതൽ വരുമാനമില്ലാത്ത എ.പി.എൽ വിഭാഗത്തിൽപെട്ടവർ എന്നിവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് / സാമൂഹിക നീതി വകുപ്പിൽനിന്നുള്ള ഐ.ഡി കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും ഹാജരാക്കണം. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ കോട്ടയം പാർലമെന്റിൽപെടുന്ന 13 വാർഡുകളും ചോറ്റാനിക്കര, മണീട് പഞ്ചായത്തുകളിൽനിന്നുള്ളവർ രാവിലെ 9.30 മുതൽ 11 വരെയും മുളന്തുരുത്തി, ആമ്പല്ലൂർ, എടക്കാട്ടുവയൽ പഞ്ചായത്തിൽനിന്നുള്ളവർ 11 മുതൽ ഉച്ചക്ക് രണ്ടുവരെയും ക്യാമ്പിൽ എത്തണം. രാവിലെ 9.30 ന് കോട്ടയം എം.പി തോമസ് ചാഴികാടൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.